---
title: "പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക"
english_title: "Series of oil spill accidents on Panur-Kaivelikal-Kannavam route; Attention Bicyclists"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217176/Series of oil spill accidents on Panur-Kaivelikal-Kannavam route; Attention Bicyclists"
published_at: "2024-07-04T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686285e2c6e0_Untitled-1_copy.jpg"
keywords: []
---

# പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക

> **Lead Summary:** പാനൂർ: ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന്വ്യാ ഴാഴ്ച രാവിലെ 9 മണിയോടെയാണ് റോഡിൽ ഓയിൽ മറിഞ്ഞത്.

## Article Content

പാനൂർ: ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന്വ്യാ ഴാഴ്ച രാവിലെ 9 മണിയോടെയാണ് റോഡിൽ ഓയിൽ മറിഞ്ഞത്.

കണ്ണവം - ചെറുവാഞ്ചേരി - കൈവേലിക്കൽ - പാനൂർ റോഡിൽ ഓയിൽ മറിഞ്ഞ് ഒഴുകി പരന്നിട്ടുണ്ട്.

ഇതു വഴി കടന്നു പോയ വലിയ വാഹനത്തിൻ്റെ ഡീസൽ ടാങ്കിനുണ്ടായ ചോർച്ചയാവാമെന്ന് കരുതുന്നു.

ഇതേ തുടർന്ന് നിരവധി ഇരുചക്രവാഹന യാത്രികർ അപകടത്തിൽ പെട്ടതായി ചോതാവൂർ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ലിതേഷ് കോളയാട് പറഞ്ഞു. ഇരുചക്രവാഹന യാത്രികർ ഈ റൂട്ടിൽ അതീവ ജാഗ്രത പുലർത്തണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217176/Series of oil spill accidents on Panur-Kaivelikal-Kannavam route; Attention Bicyclists)